സുജാത മോഹന്‍ പാടിയ ‘ഒരു മഴയുടെ ദൂരം’ എന്ന പ്രണയഗാനം കലാലയ അഡലൈഡിന്റെ ബാനറില്‍ നിര്‍മിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്തു. സുമേഷ് ലാലാണ് (Wonder Wall Media) ഈ വീഡിയോ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കന്നത്. പ്രണയവും വിരഹവും പ്രതിഫലിക്കുന്ന ഗാനം പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നാണ്.
പ്രണയത്തിന്റെ നോവൂറുന്നതും ആര്‍ദ്രവുമായ വരികള്‍ ബിനു ഗോപിനാഥിന്റേതാണ്. രമേശ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ റാമും ലങ്കാലക്ഷ്മിയും ആണ് ഈ വീഡിയോ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.