മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

03:12 PM Dec 29, 2024 | Neha Nair

ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്നലെ വൈകിട്ട് കുഴൽ കിണറിൽ വീണ കുട്ടിയെ നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. സുമിത മീന എന്ന കുട്ടിയാണ് വീട്ടിലെ ഫാമിന് സമീപത്തെ കുഴൽ കിണറിൽ വീണത്. കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാരാണ് കുട്ടി കുഴല്‍കിണറില്‍ വീണത് കണ്ടത്.

തുടർന്ന് കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 140 അടിയോളം താഴ്ചയിൽ വീണ കുട്ടിയെ എൻഡിആർഎഫും എസ് ഡി ആർഎഫും നടത്തിയ രക്ഷാ ദൗത്യത്തിലാണ് പുറത്തെടുത്തത്. 16 മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.