മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃതൃമത്വം കാണിച്ചെന്ന കോൺഗ്രസിന്റെ വാദം ഇലക്ഷൻ കമ്മീഷൻ തള്ളി. ഇലക്ഷന്റെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേര് വെട്ടി മാറ്റി പകരം ഒരോ മണ്ഡലത്തിലും 10000 പേരുടെ പേര് അനധികൃതമായി കൂട്ടിചേർത്തു എന്നായിരുന്നു കോൺഗ്രസിന്റെ പരാതി. എന്നാൽ വോട്ടർ പട്ടികയിൽ കൃതൃമത്വങ്ങളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ഇലക്ഷൻ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടിംഗ് ദിവസം അഞ്ച് മണിക്ക് ശേഷം വോട്ടിംഗ് ശതമാനത്തിൽ വർധനവ് ഉണ്ടായതാണ് കോൺഗ്രസിന്റെ ആരോപണത്തിന് കാരണം. എന്നാൽ ആ വർധനവ് സ്വാഭാവികമായിരുന്നു എന്ന് കമ്മീഷണർ മറുപടി നൽകി. പോൾ ചെയ്ത വോട്ടുകളും എണ്ണി തിട്ടപ്പെടുത്തിയ വോട്ടുകളും തമ്മിലുള്ള കണക്കിൽ കൃതൃമത്വം കാണിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.