+

കൈതപ്രം സംവിധാനം ചെയ്ത 'മഴവില്ലിന്‍ അറ്റം' പ്രദര്‍ശനത്തിനൊരുങ്ങി ; രണ്ടുമാസത്തിനുളളില്‍ കേരളത്തിലെ തീയേറ്ററുകളിലെത്തും

താന്‍തിരക്കഥയെഴുതി സംവിധാനം ചെയ്ത മഴവില്ലിന്‍ അറ്റംവരെയെന്ന സിനിമ രണ്ടു മാസത്തിനുളളില്‍ റിലീസാവുമെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. 

കണ്ണൂര്‍ : താന്‍തിരക്കഥയെഴുതി സംവിധാനം ചെയ്ത മഴവില്ലിന്‍ അറ്റംവരെയെന്ന സിനിമ രണ്ടു മാസത്തിനുളളില്‍ റിലീസാവുമെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.കണ്ണൂരില്‍ ഒരലു പൊതുപരിപാടിക്കിടെയാണ് കൈതപ്രം ഈക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും പുറത്തും സിനിമ റീലിസ് ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്. 

രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് മനുഷ്യര്‍ തമ്മിലുളള സ്‌നേഹത്തെ കുറിച്ചാണ് മഴവില്ലിന്‍ അറ്റംവരെയെന്ന സിനിമയിലെ പ്രമേയം. നേരത്തെ വിവാദങ്ങളില്‍ കുടങ്ങിയതാണ് കൈതപ്രത്തിന്റെ ആദ്യ സംരഭം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സിനിമയുടെ പ്രധാനലൊക്കേഷനുകള്‍. നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നു. കരാര്‍ ഒപ്പിട്ടു ചിത്രീകരണത്തിന് ഒരുങ്ങിയപ്പോള്‍ അയാള്‍ കോഴവിവാദത്തില്‍പ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് ഹാഫിസെന്ന പാക്താരത്തെയാണ് പകരക്കാരനായി കൊണ്ടു വന്നത്. കണ്ണൂരില്‍ മുഹമ്മദ് ഹാഫിസെത്തി രണ്ടു ദിവസം ഷൂട്ടിങ് നടത്തി. 

അപ്പോഴെക്കും പാക്ടീമിന് ന്യൂസിലാന്‍ഡ് പര്യടനം വന്നതിനാല്‍ അയാളും മടങ്ങി. ഇതിനു ശേഷം ലണ്ടനില്‍ ജനിച്ചുവളര്‍ന്ന ഒരു പാക് പൗരനെയാണ് നായകനാക്കി ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും ചിലഭാഗങ്ങളില്‍ അഭിനയിച്ചിരുന്നു. കോഴവിവാദത്തില്‍ ശ്രീശാന്ത് ഉള്‍പ്പെട്ടിരുന്നുവെന്ന വിമര്‍ശനമുയര്‍ന്നതോടെ ഈ ഭാഗങ്ങളും സംവിധായകന്‍ വെട്ടിമാറ്റി. ഏറെക്കാലമായി പെട്ടിയിലായ മഴവില്ലിന്‍ അറ്റം ഇപ്പോള്‍ റിലീസിങിന് തയ്യാറെടുത്തതോടെ കൈതപ്രം വീണ്ടും സംവിധായകനെന്ന നിലയില്‍ ചലച്ചിത്രമേഖലയില്‍ സജീവമാവുകയാണ്. ഗള്‍ഫിലെ ചില പ്രവാസി വ്യവസായികളാണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇന്ത്യയിലെത്തുന്ന ഒരു പാക് പൗരന്‍ നടത്തുന്ന യാത്രകളുംഅയാള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയമെന്ന് കൈതപ്രം പറഞ്ഞു.

facebook twitter