പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ കവര്‍ച്ച; 45 പവന്‍ നഷ്ടമായി

05:15 AM Apr 05, 2025 | Suchithra Sivadas

പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം. പന്നിയങ്കര ശങ്കരന്‍കണ്ണന്‍ത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു.

മോഷണം നടന്നത് അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നതായാണ് കുടുംബത്തിന്റെ സംശയം.അതിനിടെ പ്രസാദിന്റെ വീടിന് സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.