+

മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു

സ്‌പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ.

ശബരിമലയില്‍ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാന്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവസരം. ഇന്നലെ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിഭാഗം പേരും സന്നിധാനത്ത് നിന്ന് മടങ്ങി.

 മകരവിളക്കിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ 3:30 മുതല്‍ വിര്‍ച്വല്‍ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയില്‍ നിന്ന് കടത്തി വിട്ടത്. സ്‌പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ. മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചിട്ടുണ്ട്.

facebook twitter