ചേര്‍ക്കേണ്ട ഇനങ്ങള്‍:
മൈദ 75 ഗ്രാം
ബട്ടര്‍ 25 ഗ്രാം
വെള്ളം
മുട്ട രണ്ട്
ഫില്ലിംഗിന്
ഐസിംഗ് ഷുഗര്‍ 1/2 കപ്പ്
ബട്ടര്‍ മയപ്പെടുത്തിയത് 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മൈദ അരിയ്ക്കുക. ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ചൂടാക്കുക.
വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മൈദ ഇതില്‍ ചേര്‍ത്ത് മാവ് കുഴയ്ക്കുക.
ഒരു ബോള്‍ ആയി പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് വിട്ടു വരുന്നതു വരെ കുഴയ്ക്കണം.
ഇതു തണുപ്പിച്ച് അടിച്ച മുട്ട ഒരു ടേബിള്‍ സ്പൂണ്‍ വീതം അടിയ്ക്കുക.
ഇത് ബേക്കിംഗ് ഷീറ്റില്‍ വച്ച് 200 ഡിഗ്രി സെല്‍ഷ്യസ് ബേക്ക് ചെയ്യുക.
ബണ്‍ ബേക്ക് ചെയ്താലുടന്‍ വശങ്ങളില്‍ ഒരു സ്ലിറ്റ് ഇട്ട് മയപ്പെടുത്തിയ ബട്ടറും ഐസിംഗ് ഷുഗറും യോജിപ്പിച്ച് പുരട്ടുക.