ചേരുവകള്‍
കടല
മഞ്ഞള്‍പ്പൊടി
മുളകുപൊടി
ഉപ്പ്
വെള്ളം
ചേന
കായ
തേങ്ങ
ജീരകം
വെള്ളം
വെളിച്ചെണ്ണ
കടുക്
ഉഴുന്ന്
കറിവേപ്പില
വറ്റല്‍മുളക്
കുരുമുളകുപൊടി
തയ്യാറാക്കുന്നവിധം
കടല വെള്ളത്തില്‍ കഴുകി കുക്കറിലിടുക
അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് വേവിക്കുക
പാത്രത്തില്‍ ചേന ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, കായ അരിഞ്ഞത് ഒരു കപ്പ്, എന്നിവയോടൊപ്പം അര ടീസ്പൂണ്‍ മുളുകപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക.
അര കപ്പ് തേങ്ങ, അര ടീസ്പൂണ്‍ ജീരകം, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.
പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കടുക് ചേര്‍ത്ത് പൊട്ടിക്കുക
ഒരു ടേബിള്‍സ്പൂണ്‍ ഉഴുന്ന് ചേര്‍ത്ത് വറുക്കുക.
അതിലേയ്ക്ക് രണ്ട് വറ്റല്‍മുളക്, ഒരു കപ്പ് തേങ്ങ ചേര്‍ത്ത് വറുക്കുക.
ചേനയും കായും വെന്തതിലേയ്ക്ക് കടല ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേര്‍ത്ത് വേവിക്കുക.
വറുത്ത തേങ്ങ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റുക