+

കുബൂസ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ?

മൈദ -2 1/2 കപ്പ് ചെറിയ ചൂട് വെള്ളം -1 കപ്പ് ഇൻസ്റ്റന്റ് യീസ്റ്റ് -1 1/2 ടീസ്പൂൺ പഞ്ചസാര -1 1/2 ടേബിൾ സ്പൂൺ

അവശ്യ ചേരുവകൾ

മൈദ -2 1/2 കപ്പ്
ചെറിയ ചൂട് വെള്ളം -1 കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ് -1 1/2 ടീസ്പൂൺ
പഞ്ചസാര -1 1/2 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറിയ ചൂട് വെള്ളത്തിലേക്ക് ഇൻസ്റ്റന്റ് യീസ്‌റ്റും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഒരു 10 മിനുട്ട് അടച്ചു വെക്കുക. ഇനി മൈദ ഒരു ബൗളിലേക്ക് ഇട്ട് ഒപ്പം പാകത്തിന് ഉപ്പും ചേർത്തു യീസ്‌റ്റ്‌ ചേർത്ത വെള്ളമൊഴിച്ചു കുഴച്ചെടുക്കുക. ബൗളിൽ കുറച്ചു ഓയിൽ ഒന്ന് പുരട്ടിയ ശേഷം മാവ് അതിലേക്ക്‌ വെച്ച് പൊങ്ങാനായി അടച്ചു വെച്ചു ഒന്നര മണിക്കൂർ മാറ്റി വെക്കാം. കാലാവസ്ഥ അനുസരിച്ചു പൊങ്ങാനെടുക്കുന്ന സമയത്തിൽ മാറ്റം വരും. മാവ് പൊങ്ങി വന്ന ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും മൈദ തൂവി ചെറിയ കനത്തിൽ പരത്തുക. പരത്തുന്ന സമയം ബാക്കി ഉരുളകൾ അടച്ചു വെക്കണം. ഇല്ലെങ്കിൽ ഈർപ്പം നഷ്മാകും. ഇനി നല്ല ചൂടായ പാനിലേക്ക് തിരിച്ചും മറിച്ചും ഇട്ട് പൊങ്ങി വരുമ്പോൾ സ്പാറ്റുല വെച്ചു പ്രെസ്സ് ചെയ്ത് നന്നായി പൊങ്ങി വന്നാൽ എടുക്കാം.

facebook twitter