വെള്ളക്കടല കൊണ്ട് ഇതുപോലെ കുറുമ കറി തയ്യാറാക്കി നോക്കൂ ..

12:00 PM May 04, 2025 | AVANI MV

ചേരുവ


വെള്ളക്കടല -ഒരു കപ്പ്

മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

വെള്ളം

സവാള -ഒന്ന്

വെളുത്തുള്ളി

ഇഞ്ചി

പച്ചമുളക് -രണ്ട്

ഗ്രാമ്പൂ ബേ ലീഫ്

തക്കാളി ഒന്ന്

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി

ഗരം മസാല പൊടി

കുരുമുളകുപൊടി

തേങ്ങ

കുതിർത്ത് കശുവണ്ടി

കസൂരി മേത്തി


തയ്യാറാക്കുന്ന വിധം

കടല ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി വെള്ളം എന്നിവ ചേർത്ത് വേവിക്കുക .സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റുക തക്കാളിയും മസാല പൊടിയും കൂടി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ വേവിച്ച കടല ചേർക്കാം ഇത് തിളക്കുമ്പോൾ കുതിർത്ത കശുവണ്ടിയും തേങ്ങയും അരച്ച് പേസ്റ്റ് ആക്കി ചേർക്കാം നന്നായി തിളച്ചു വരുമ്പോൾ കസ്തൂരി മേത്തി മല്ലിയില ഇവ ചേർത്ത് തീ ഓഫ് ചെയ്യാം