ചേരുവകൾ
മൈദ
നെയ്യ്
ഉപ്പ്
മുട്ട
ചിക്കൻ എല്ലില്ലാത്തത്
വെളിച്ചെണ്ണ
സവാള
ഉപ്പ്
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ
ചെറിയ ജീരകം -അര ടീസ്പൂൺ
മുളക് ചതച്ചത്
മുട്ട -നാല്
കുരുമുളകുപൊടി
ഉപ്പ്
തക്കാളി
സവാള
മല്ലിയില
മുത്തബക്ക് തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് നെയ്യ്, മുട്ട ചേർത്ത് വെള്ളവും ഉപ്പും ആവശ്യത്തിന് ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റിവെച്ച ശേഷം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്തുകൊടുത്ത വഴറ്റം, ശേഷം മസാല പൊടിയും ചേർക്കാം ചിക്കൻ നന്നായി വേവിച്ചു മാറ്റിവയ്ക്കുക, ഇനി ഒരു ബൗളിലേക്ക് മുട്ട, ഉപ്പ് കുരുമുളകുപൊടി ചേർത്തു മിക്സ് ചെയ്യാം, തയ്യാറാക്കിയ മസാല ഇവ ചേർക്കണം കുറച്ചു വച്ചിരിക്കുന്ന മൈദ ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം പരത്തുക ഇതിനു നടുവിലായി തയ്യാറാക്കിയ ഫില്ലിംഗ് വെച്ചു കൊടുക്കുക, നാലു സൈഡിൽ നിന്നും മടക്കിയതിനു ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കാം.