+

പഴംപൊരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..

നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം മൈദ -1 കപ്പ് അരിപ്പൊടി – 1 ടേബിൾ സ്പൂൺ

ആവശ്യ സാധനങ്ങൾ:

നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം
മൈദ -1 കപ്പ്
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ച് നാലായി മാറ്റിവയ്ക്കുക.

ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ മിക്സ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

മുറിച്ചു വെച്ചിരിക്കുന്ന പഴം ഉണ്ടാക്കിവെച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.

facebook twitter