മ​ല​പ്പു​റത്ത് നി​ർ​ത്തി​യി​ട്ട കാ​ർ ഉ​രു​ണ്ടി​റ​ങ്ങി ര​ണ്ട​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

10:20 AM May 10, 2025 |


മ​ല​പ്പു​റം : വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ നി​ർ​ത്തി​യി​ട്ട കാ​ർ ഉ​രു​ണ്ടി​റ​ങ്ങി ര​ണ്ട​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കി​ഴു​പ​റ​മ്പ് കു​റ്റൂ​ളി മാ​ട്ടു​മ്മ​ൽ ശി​ഹാ​ബി​ന്‍റെ മ​ക​ൻ ശ​സി​നാ​ണ് മ​രി​ച്ച​ത്.

വാ​ക്കാ​ലു​രി​ലു​ള്ള ഉ​മ്മ ശ​ഹാ​ന​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​യ​ൽ​വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ഉ​രു​ണ്ടി​റ​ങ്ങി ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

Trending :

കു​ട്ടി​യെ ഉ​ട​നെ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്‌​ച കു​നി​യി​ൽ ഇ​രി​പ്പാം കു​ളം ജു​മു​അ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.