മലപ്പുറത്ത് ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

07:58 PM May 04, 2025 | AVANI MV

മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം.  പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.മലപ്പുറം കോട്ടക്കലിലാണ് സംഭവം. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം.

തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.