മലപ്പുറം: നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് മരിച്ചത്. റിപ്പോർട്ടർ ആർമി തിരൂരങ്ങാടി താലൂക്ക് ഓർഡിനേറ്റർ ശ്രീകുമാറിന്റെ മകനാണ്. വേങ്ങര ഊരകം പുത്തൻ പീടിക പൂളാപീസ് സ്റ്റോപ്പിൽ വെച്ച് രാവിലെ 5 നാണ് സംഭവം. മൃതദേഹം തുടർനടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
രാവിലെ ജിമ്മിന് പോകുമ്പോഴാണ് അപകടം. തൊട്ടടുത്ത കോഴി കടയിലേക്ക് കോഴിയിറക്കാൻ നിർത്തിയതായിരുന്നു കോഴി വണ്ടി. ഈ പ്രദേശത്ത് റോഡിന് വീതി കുറവാണ്. രാമപുരം ജംസ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ് ഗൗരിപ്രസാദ്.