+

മലപ്പുറത്ത് ട്രെയിനില്‍നിന്ന് വീണ് യുവാവിന് പരിക്ക്

താനൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജിനുവിനാണ് പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം: താനൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജിനുവിനാണ് പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസില്‍നിന്ന്     ജിനു അബദ്ധത്തില്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 

facebook twitter