നിലമ്പൂർ : നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലെ നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ സുവോളജി/ബോട്ടണി/എൻവയോൺമെന്റൽ സയൻസസ്/വൈൽഡ് ലൈഫ് ബയോളജി തുടങ്ങിയ ബയോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം, മികച്ച ആശയവിനിമയ, ഡോക്യുമെന്റേഷൻ കഴിവുകളും ഗവേഷണ അഭിരുചിയും അംഗീകൃത സംഘടനകൾ/സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവയിൽ വന്യജീവി സംരക്ഷണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ജി ഐ എസ്, ക്യാമറ ട്രാപ്പിംഗ്, ബയോഡൈവേഴ്സിറ്റി ഗവേഷണം, ശാസ്ത്രീയ ഡാറ്റ വിശകലനം എന്നിവയിൽ പ്രാവീണ്യം, വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും താമസിക്കാനുമുള്ള സന്നദ്ധത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അറിയുന്നവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ഒക്ടോബർ 20നകം ബയോഡാറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നിലമ്പൂർ നോർത്ത് എഫ്.ഡി.എ, നിലമ്പൂർ നോർത്ത് ഡിവിഷൻ, നിലമ്പൂർ 679329 എന്ന വിലാസത്തിലോ dfo.nilamburnorth@gmail.com എന്ന മെയിലിലോ അയ്ക്കണം. എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ 24ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ- 04931220232.