ലോകയ്ക്ക് മുന്നിൽ ആ 64 കോടി പടം; തമിഴകത്ത് പണംവാരിയ മലയാള ചിത്രങ്ങൾ

07:56 PM Sep 11, 2025 | Kavya Ramachandran

കൊവിഡ് കാലത്താണ് മറ്റ് സംസ്ഥാനങ്ങളിലും ഇതര ഭാഷക്കാരിലും മലയാള സിനിമകൾ ഏറ്റവും കൂടുതൽ പ്രചുര പ്രചാരം നേടിയത്. അന്നൊക്കെ അവർ ഒടിടി റിലീസുകളായിരുന്നു കണ്ടിരുന്നതെങ്കിൽ ഇന്നക്കഥ മാറി. മലയാള സിനിമകൾ കാണാൻ തിയറ്ററുകളിൽ അവർ ഒഴുകി എത്തുന്ന കാഴ്ച പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു തുടങ്ങിയ മലയാള പടങ്ങൾ തന്നെ അതിന് ഉദാഹരണമാണ്. അക്കൂട്ടത്തിലേക്ക് ലോക ചാപ്റ്റർ 1 ചന്ദ്ര കൂടി എത്തിയിരിക്കുകയാണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റാണിത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം എമ്പുരാൻ പ്രേമലു അടക്കമുള്ള സിനിമകളെ പിന്നിലാക്കി ലോക മുന്നേറിയിരിക്കുകയാണ്. പട്ടികയിൽ ഒന്നാമതുള്ളത് മഞ്ഞുമ്മൽ ബോയ്സ് ആണ്. ഇതുവരെ തമിഴ്നാട്ടിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ മറ്റാർക്കും ഇതുവരെ തകർക്കാനാകാത്ത റെക്കോഡാണ് മഞ്ഞുമ്മൽ ബോയ്സിനുള്ളത്. 64.10 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് 13.6 കോടിയിലധികം നേടി ലോകയാണ്. ആവേശം, പ്രേമലു തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളെ പിന്നിലാക്കിയാണ് ലോകയുടെ നേട്ടം.

തമിഴകത്ത് പണംവാരിയ മലയാള പടങ്ങളിതാ..

മഞ്ഞുമ്മൽ ബോയ്സ് - 64.10 കോടി

ലോക ചാപ്റ്റർ 1 - 13.6 കോടി* (13 Days)

ആവേശം - 10.75 കോടി

പ്രേമലു - 10.75 കോടി

എമ്പുരാൻ - 9.3 കോടി

ആടുജീവിതം - 8.2 കോടി

കുറുപ്പ് - 5.85 കോടി

തുടരും - 5.25 കോടി

പുലിമുരുകൻ - 4.76 കോടി

മാർക്കോ - 3.2 കോടി