+

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു

15 വര്‍ഷമായി ദമാം അല്‍ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ നിര്യാതനായത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാര്‍ (42) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

15 വര്‍ഷമായി ദമാം അല്‍ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: പങ്കജാക്ഷന്‍. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെന്‍, മകള്‍ അര്‍ജുന്‍ പി.നായര്‍, അഞ്ജന പി.നായര്‍. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
 

facebook twitter