ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു. മസ്കറ്റ് ഗൂബ്രയിലെ 18 നവംബര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടര്‍ നസീര്‍ (58) ആണ് മരിച്ചത്. തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയാണ്.
14 വര്‍ഷത്തോളം കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരുവന്നൂര്‍-തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഷക്കീല. മക്കള്‍: നജ്മല്‍ നസീം, നിഷാല്‍ നസീം.