മലയാളി ജവാനെ ഡെറാഡൂണില്‍ മരിച്ചനിലയില്‍ കണ്ടെത്തി

11:27 AM Sep 12, 2025 |


തിരുവനന്തപുരം: മലയാളി ജവാനെ ഡെറാഡൂണില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ജയ്പൂരിലെ ഹവില്‍ദാർ ആയിരുന്നു ബാലു.

പ്രമോഷൻ സംബന്ധിയായ ട്രെയിനിംഗിനായി നാല്‌ മാസം മുമ്ബാണ് ബാലു ഡെറാഡൂണിലേക്ക് പോയത്. കഴിഞ്ഞ ദിവസം പരിശീലത്തിനിടെ കൂടെയുണ്ടായിരുന്നവർ നീന്തല്‍ക്കുളത്തില്‍ നിന്ന് കയറിയെങ്കിലും ബാലു കയറിയിരുന്നില്ല.

രണ്ട് മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഉടൻ തന്നെ മൃതദേഹം നാട്ടിലെത്തിക്കും.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളു.