കോയമ്പത്തൂരിൽ മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

02:35 PM Jun 08, 2025 |


കോയമ്പത്തൂർ: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിൽ എത്തിയ യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ചയാണ് സംഭവം.മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.