ഒമാനിലെ സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുര്‍ റഹ്‌മാന്‍ (27) ആണ് മരണപ്പെട്ടത്.
ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.