+

സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയില്‍. എറണാകുളം പറവൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

ജനുവരിയിലാണ് നടി തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
അന്വേഷണത്തില്‍ ശരത്തിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

facebook twitter