ബംഗ്ലൂരുവില്‍ നിന്ന് എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഓച്ചിറ സ്വദേശിയായ സുഭാഷിനെയാണ് 107 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്.
ബംഗ്ലൂരുവില്‍ നിന്ന് കൊല്ലത്തേക്ക് ബസില്‍ ലഹരി കടത്തുന്നതിനിടയിലായിരുന്നു പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ എട്ടരയോടെ പൊലീസ് ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് മുന്പില് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അലുമിനിയം ഫോയില്‍ കവറില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീന്‍സിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സ്ഥിരമായി ലഹരി മരുന്ന് കടത്തുന്ന ആളാണോ ഇയാള്‍ എന്ന സംശയത്തിലാണ് പൊലീസ്. കരുനാഗപ്പള്ളിയിലേക്ക് ടിക്കറ്റെടുത്തിരുന്ന ഇയാളെ ചേര്‍ത്തലയില്‍ വെച്ച് പിടികൂടുകയായിരുന്നു.