കോവളം ജംഗ്ഷന് സമീപം ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ വി.പി. വിനീഷ് ( 28) ആണ് മരിച്ചത്.
കോവളം ട്രാഫിക് സിഗ്നലിന് ശേഷമുള്ള സ്ഥലത്തായിരുന്നു അപകടം.
സ്വകാര്യ നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെരുമ്പഴൂതൂരില്‍ നിന്ന് ചാക്ക ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് സിമെന്റ് കയറ്റിവന്ന ലോറി ടയര്‍ പഞ്ചറായി റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറിയായിരുന്നു അപകടം. ലോറിയുടെ അടിഭാഗത്ത് തെറിച്ച് വീണ വിനീഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു മരണം.