എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

12:07 PM Dec 09, 2025 | Renjini kannur

എറണാകുളം:  പെരുമ്ബാവൂർ വെങ്ങോലയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്ബാവൂർ വെങ്ങോലയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.വെസ്റ്റ് വെങ്ങോല അമ്ബലപ്പറമ്ബില്‍ വീട്ടില്‍ രാഘവൻ നായർ (80) ആണ് മരിച്ചത്.

വെങ്ങോലയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററിലെ ഒന്നാം നമ്ബർ ബുത്തില്‍ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. ക്യൂവില്‍ നില്‍ക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല