വേണ്ട ചേരുവകൾ
പാൽ (റൂം temperature ൽ ഉള്ള പശുവിൻ പാൽ) 1/2 കപ്പ്
മാങ്ങാ വെള്ളം ഇല്ലാതെ പേസ്റ്റ് പോലെ ആക്കിയത് 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
പാൽ പൊടി 2 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ 1/2 കപ്പ്
മൈദ 1 കപ്പ്
ബേക്കിംഗ് പൗഡർ 1 സ്പൂൺ
ബേക്കിംഗ് സോഡ 1/2 സ്പൂൺ
ഉപ്പ് ഒരു നുള്ള്
നാരങ്ങ നീര് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു നന്നായി ഒന്നു അടിച്ചെടുക്കുക. അഥവാ അടിച്ചെടുക്കുമ്പോൾ കുറച്ചു കട്ടിയായി തോന്നുവാണെകിൽ ഒരു കാൽ കപ്പ് പാലും കൂടെ ഒഴിച്ചു ഒന്നും കൂടെ അടിച്ചു കൊടുക്കുക. ഇനി ഈ ഒരു ബാറ്റർ വേറെ ഒരു പാത്രത്തിലോട്ടു മാറ്റി വയ്ക്കാം. ഇനി ഒരു ഉണ്ണിയപ്പം ചട്ടി എടുത്തു സ്റ്റോവിൽ വച്ച് ചെറുതായി ചൂടാക്കി ചെറിയ തീയിൽ ബാറ്റർ ഓരോ ഉണ്ണിയപ്പം കുഴിയിലും ഒഴിച്ചു അടച്ചു വയ്ക്കുക. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു ഒരു ടൂത്ത് പിക്ക് വച്ച് വെന്തോ എന്ന് നോക്കുക. വേണേൽ തിരിച്ചും ഇട്ടു കൊടുക്കുക. അപ്പോളേക്കും അടിപൊളി മിനി മംഗോ കേക്ക് റെഡി.