ചേരുവകൾ
അരിപ്പൊടി - 1 കപ്പ്
നെയ്യ് - 1 ടേബിൾ സ്പൂൺ
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന്- 2 ടീസ്പൂൺ
വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് ആവശ്യത്തിന്.
നാളികേരം -1/4 കപ്പ്
തയാറാക്കുന്ന വിധം
ഒന്നേകാൽ കപ്പ് വെള്ളം (അരിപ്പൊടിക്ക് അനുസരിച്ച് ) ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് തിളപ്പിച്ച് ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൈവിടാതെ ഇളക്കി നല്ല സോഫ്റ്റ് ആക്കി എടുക്കുക. മാവ് ഒരുവിധം ചൂട് മാറിയാൽ ഒന്നുകൂടി നല്ലപോലെ കുഴച്ചു ഇതിൽ നിന്നും ചെറിയ ബോൾസ് ആക്കി ഉരുട്ടിയെടുക്കുക. ഈ ബോൾസ് 10 മിനിറ്റ് ആവി കേറ്റി എടുക്കാം.
മണിക്കൊഴുക്കട്ട വെന്തു കഴിയുമ്പോൾ ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്നും കടുകും പൊട്ടിച്ച് കറിവേപ്പില പച്ചമുളക് എന്നിവ ഇട്ട് മൂപ്പിച്ചെടുക്കാം. ഇതിലേക്ക് നമ്മൾ വേവിച്ചുവെച്ച ബോൾസ് കൂടി ചേർത്ത് കൂടെ നാളികേരവും ചേർത്ത് നല്ലപോലെ ഒന്ന് ഇളക്കി മിക്സ് ചെയ്ത് എടുക്കാം. സ്വാദിഷ്ടമായ അമ്മിണിക്കൊഴുക്കട്ട റെഡിയായി. ചൂടോടുകൂടി സെർവ് ചെയ്യാം. വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന വളരെ നല്ല ഒരു പലഹാരമാണിത്. ആവിയിൽ വേവിച്ചത് കൊണ്ട് ആരോഗ്യപ്രദവുമാണ്.