മന്‍മോഹന്‍ സിങിന്റെ വിയോഗം ; ഫോര്‍ട്ട്‌ കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല

09:01 PM Dec 28, 2024 | Neha Nair

കൊച്ചി: ഫോര്‍ട്ട്‌ കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.

കാര്‍ണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോര്‍ട്ട്‌കൊച്ചി ഡെപ്യൂട്ടി കളക്ടര്‍ കെ മീര IAS ആണ് ഇക്കാര്യം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തും പുതുവത്സരാഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്.