വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ; രണ്ടുപേര്‍ പിടിയില്‍

06:05 AM Sep 13, 2025 | Suchithra Sivadas

കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ പിടിയില്‍. നടുവില്‍ സ്വദേശികളായ ശമല്‍, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടില്‍ ആലക്കോട് സ്വദേശിയായ സുഹൃത്തെത്തുന്നത് പ്രദേശവാസികളും സഹോദരങ്ങളുമായ ശ്യാമും ശമലും മനസിലാക്കി.


പിന്നീട് ഒരു ദിവസം ഒളിച്ചിരുന്ന് ഇരുവരുടേയും സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ചു. പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തരണമെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇങ്ങനെ യുവതിയുടെ പക്കല്‍ നിന്നും പ്രതികള്‍ പണം കൈപ്പറ്റി, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ കുറച്ചു ദിവസത്തിനകം പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു, ഒപ്പം ഇവരുടെ സുഹൃത്തായ ലത്തീഫിനും ദൃശ്യങ്ങള്‍ നല്‍കി. 
ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നാവശ്യപ്പെട്ടു അല്ലെങ്കില്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി. ഇതോടെ യുവതി കുടിയാന്‍മല പൊലീസില്‍ പരാതി നല്‍കുകയായിരന്നു. പ്രതികളായ ശമലിനെയും ലത്തീഫിനെയും പൊലീസ് പൊക്കി. മറ്റൊരു കേസില്‍ നേരത്തെ ജയിലിലെത്തിയിരുന്നു ശ്യാം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.