+

കാസർഗോഡ് ഉപ്പളയിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ നിലയിൽ

കാസർഗോഡ് ഉപ്പളയിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ നിലയിൽ

മഞ്ചേശ്വരം: ഉപ്പളയിലെ സോങ്കാലില്‍ ഭർതൃമതിയായയുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്.മൃതദേഹം  കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

facebook twitter