മധുബാനി: കുരങ്ങുകളുടെ കൂട്ട ആക്രമണത്തെ തുടർന്ന് 67-കാരന് ദാരുണാന്ത്യം. ബിഹാറിലെ ഷാപൂർ ഗ്രാമത്തിലാണ് സംഭവം. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോകുന്നതിനിടെയായിരുന്നു രാംനാഥ് ചൗധരിയെന്നയാളെ 20 ലധികം കുരങ്ങുകൾ ആക്രമിച്ചത്. ആളുകൾ എത്തിയപ്പോഴേക്കും രാംനാഥ് ചൗധരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അദ്ദേഹത്തെ മധുബാനി സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ കുരങ്ങുകളെ വേഗം പിടികൂടാൻ വനംവകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്.