+

പാൻ കാര്‍ഡിൻറെ പേരില്‍ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

കാർഡിന്‍റെ പേരില്‍ നടക്കുന്ന പുതിയ ഓണ്‍ലൈൻ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ആദായനികുതി വകുപ്പ്.നവീകരിച്ച "പാൻ 2.0" കാർഡുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നല്‍കിയത്.

പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകള്‍ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ വഞ്ചനാപരമാണെന്നും സംശയാസ്‌പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ആദായനികുതി വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

പാന്‍ കാര്‍ഡ് അപ്‌ഡേഷനെ കുറിച്ച്‌ വ്യാജ ഇമെയിലുകള്‍ തുടർച്ചയായി ആളുകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. പാൻ 2.0 കാർഡുകള്‍ എന്ന പേരില്‍ വരുന്ന ഒരു ഇമെയില്‍ info@smt.plusoasis.com പോലുള്ള ഇമെയില്‍ വിലാസങ്ങളില്‍ നിന്നാണ് അയയ്ക്കുന്നത്. 

ഈ മെയിലില്‍, ആദായനികുതി വകുപ്പ് ക്യുആർ കോഡുള്ള ഒരു പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടുണ്ടെന്നും ഉപയോക്താക്കളോട് ഒരു ലിങ്കില്‍ ക്ലിക്കുചെയ്‌ത് 'ഇ-പാൻ' സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടുന്നു.

എന്നാല്‍ ഈ ഇമെയിലുകള്‍ വ്യാജം ആണെന്ന് പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. അത്തരം മെയിലുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും, ഏതെങ്കിലും ലിങ്ക് അല്ലെങ്കില്‍ അറ്റാച്ച്‌മെന്‍റ് തുറക്കരുതെന്നും, അല്ലെങ്കില്‍ അത്തരം മെയിലുകള്‍ക്ക് മറുപടി നല്‍കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

facebook twitter