+

മലപ്പുറത്ത് വൻ കവർച്ച; ആയുധങ്ങളുമായെത്തിയ സംഘം കവർന്നത് 2 കോടി

തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവര്‍ന്നത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വെച്ചാണ് പണം കവര്‍ന്നത്.

മലപ്പുറം: തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവര്‍ന്നത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വെച്ചാണ് പണം കവര്‍ന്നത്.

എതിര്‍ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം ആയുധങ്ങളുമായിറങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. പണം കവര്‍ന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.

facebook twitter