കണ്ണൂര്‍:മാസപ്പടി കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുന്തമുന നീളുക മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. കണ്ണുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് തടി തപ്പുകയായിരുന്നു.
വീണ വിജയനെതിരായ കേസില്‍ ആദ്യം സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതികരണം പണമിടപാട് രണ്ട് കമ്പനികളുടെ ഡീലാണെന്നും അതില്‍ നികുതി അടച്ചിട്ടുണ്ടെന്നുമായിരുന്നു.എന്നാല്‍ എസ്.എഫ്.ഐ.ഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങി കോടതിയിലുള്ള കേസില്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞ് തടിയൂരുന്നതിലൂടെ കേസിലെ മുഖ്യ പ്രതിയും അഴിമതിക്കാരനും മുഖ്യമന്ത്രിയാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും മാത്യുകുഴല്നാടന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എക്സാലോചിക്കും സി.എം.ആര്.എല്‍ കമ്പനിയുമായി നടന്ന ഇടപാടില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കല്‍ കൂടിയാണെന്നും ഈ പണമിടപാടാണ് ഇ.ഡി അന്വേഷണത്തിലേക്ക് കടന്നുവരാന്‍ ഇടയാക്കിയ സാഹചര്യമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.