+

'ഒറ്റക്കെട്ടായി സംഘടനയെ നയിക്കാന്‍ സാധിക്കട്ടെ'; 'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ആശംസയുമായി മോഹന്‍ലാല്‍

സംഘടനയില്‍ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താര സംഘടനയായ 'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി മുന്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍. 'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. 

ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തന മികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടേയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരുമെന്നും അത് നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്നും മോഹന്‍ലാല്‍ വോട്ട് ചെയ്തതിന് ശേഷം പ്രതികരിച്ചിരുന്നു. സംഘടനയില്‍ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

facebook twitter