കൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവതികൾ പിടിയിൽ

10:05 AM Jan 10, 2025 | Neha Nair

കൊച്ചി : നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി രണ്ടു യുവതികൾ പിടിയിൽ. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോൾ (22) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തടുർന്ന് പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നാർക്കോട്ടിക് എ.സി.പി കെ.എ അബ്ദുസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് വിൽക്കനക്കായി സൂക്ഷിച്ച 4.9 ഗ്രാം എം.ഡി.എം.എ കണ്ടെത്തുന്നത്.