+

ബാം​ഗ്ലൂ​രി​ൽ ​നി​ന്ന് മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ബാം​ഗ്ലൂ​രി​ൽ ​നി​ന്ന് മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം : ബാം​ഗ്ലൂ​രി​ൽ ​നി​ന്ന് എം.​ഡി.​എം.​എ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യു​വാ​വി​നെ കോടതി റിമാൻഡ് ചെയ്തു. തു​മ്പ, പ​ള്ളി​ത്തു​റ, പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ ലി​യോ​ൺ ജോ​ൺ​സ​ണി​നെ​യാ​ണ് (32) വ്യാഴാഴ്ച ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 56.55 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ൽ ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പി​ൽ പൊ​തി​ഞ്ഞ​നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ത​മ്പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്.​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ വ​സ്ത്ര​ത്തി​നു​ള്ളി​ലോ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തുടർന്ന് ഇ​യാ​ളെ എ​ക്സ്റേ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ എ​ന്തോ ഉ​ള്ള​താ​യി ബോ​ധ്യ​പ്പെ​ടു​ക​യും ജ​ന​റ​ൽ ആശുപത്രിയിലെത്തിച്ച് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ൽ​നി​ന്ന് എം.​ഡി.​എം.​എ പു​റ​ത്തെ​ടു​ക്കു​ക​യുമാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ തു​മ്പ, ക​ഴ​ക്കൂ​ട്ടം തു​ട​ങ്ങി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 12 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഞ്ചാ​വ് കേ​സു​ക​ളു​ള്ള ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

സി​റ്റി പൊ​ലീ​സ് ഡി.​സി.​പി വി​ജ​യ് ഭ​ര​ത് റെ​ഡ്ഢി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​മ്പാ​നൂ​ർ സി.​ഐ വി.​എം. ശ്രീ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, ഉ​മേ​ഷ്, വൈ​ശാ​ഖ്, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, പ്ര​ശാ​ന്ത് എ​ന്നി​വ​രെ കൂ​ടാ​തെ ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളും അ​റ​സ്റ്റി​നു​നേ​തൃ​ത്വം ന​ൽ​കി.

facebook twitter