+

'ദളിത് യുവതിക്കെതിരായ മാനസിക പീഡനം, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം': ഡിവൈഎഫ്‌ഐ

കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പൊലീസ് മാനസികമായി പീഡനം നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍, സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ. 

ഒരു വനിതയെന്ന പരിഗണനപോലും നല്‍കാതെ, ദളിത് വിഭാഗത്തിലെ സ്ത്രീയോട് ക്രൂരമായി പെരുമാറിയ വിഷയം ഗൗരവമുള്ളതാണ്. ആരോപണ വിധേയരെ കസ്റ്റഡിയെലുടുക്കുമ്പോഴോ ചോദ്യം ചെയ്യുമ്പോഴോ, അടിസ്ഥാന മനുഷ്യാവകാശം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല .

ഇത്തരം വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പാലിക്കപ്പെടണം. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ സംഭവത്തെ സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

facebook twitter