+

ഡീപ്പ് സീക്കിനെ നേരിടാൻ പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ

ഡീപ്പ് സീക്കിനെ നേരിടാൻ പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ

പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്. ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു.

വന്‍ നിക്ഷേപം നടത്തി എഐ മോഡലുകള്‍ വികസിപ്പിച്ച ഓപ്പണ്‍ എഐ, മെറ്റ, ഗൂഗിള്‍ എന്നിവരെ വെല്ലുവിളിച്ചാണ് ഡീപ്സീക്കിന്റെ വരവ്. മെറ്റയുടെ നിലവിലെ എഐ മോഡലുകളെ മറികടക്കുന്നവയാണ് ഡീപ്സീക്കിന്റെ മോഡലുകള്‍ എന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍, ശക്തമായ എഐ മോഡലുകള്‍ അവതരിപ്പിക്കാന്‍ മെറ്റ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു എന്നാണ് വിവരം.

facebook twitter