+

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കെട്ടിട നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കെട്ടിടത്തിലെ നവീകരണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി

തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കെട്ടിടത്തിലെ നവീകരണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.ലൈബ്രറി കെട്ടിടത്തിന്റെ കേടുപാടുകൾ സംബന്ധിച്ചു വന്ന മാധ്യമവാർത്തകളിലെ ഓരോ വിഷയവും പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി ഡോ. ബിന്ദു നിർദ്ദേശം നൽകി. നടപടികൾ റിപ്പോർട്ടായി സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

facebook twitter