+

മൃഗസംരക്ഷണ, ക്ഷീരവികസനമേഖല- നയരേഖ അവതരിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി

അടുത്ത അഞ്ചുവർഷക്കാലത്തേക്ക് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങളുടെ നയരേഖ അവതരിപ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനത്തിലാണ് ചർച്ചകൾ ക്രോഡീകരിച്ചുള്ള രേഖ അവതരിപ്പിച്ചത്. 

അടുത്ത അഞ്ചുവർഷക്കാലത്തേക്ക് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങളുടെ നയരേഖ അവതരിപ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനത്തിലാണ് ചർച്ചകൾ ക്രോഡീകരിച്ചുള്ള രേഖ അവതരിപ്പിച്ചത്. 

കാർഷികമേഖലയ്ക്ക് നൽകുന്ന പരിഗണന മൃഗസംരക്ഷണ- ക്ഷീരവികസനമേഖലയ്ക്കും ലഭ്യമാക്കണം. മേഖലയിലെ സ്വകാര്യ-സഹകരണസംഘങ്ങളെ ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ശാസ്ത്രീയ-ആധുനിക അറവുശാല നിർമ്മിക്കും, ലൈസൻസ് നൽകി സംഘടിതമാക്കും. അനധികൃത അറവുശാലകൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൃഗസംരക്ഷണ-ക്ഷീരവികസനമേഖലയിലെ നെപുണ്യവികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കും. കർഷകർക്കും സംരംഭങ്ങൾക്കും ഇ-മാർക്കറ്റിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. മുട്ടഗ്രാമം പദ്ധതി വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ഉൽപാദനക്ഷമത കൂടിയ ഉരുക്കളെ വാങ്ങാൻ പദ്ധതികൾ രൂപീകരിക്കും. തൊഴിലുറപ്പ് തൊഴിലാളികളെപോലെ ക്ഷീരകർഷകരെ പരിഗണിക്കുന്നതിനു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ കൂടുതൽ പ്രയോജനപ്പെടും.

ക്ഷീരകർഷകരുടെ നിശ്ചിതയോഗ്യതയുള്ള മക്കൾക്ക് മിൽമയിൽ തൊഴിൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലാണ്. 182 ബ്ലോക്ക്പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും. ഭാഷാന്യൂനപക്ഷപ്രദേശങ്ങളിൽ അറിയിപ്പുകൾ നൽകാൻ സംവിധാനങ്ങൾ ഒരുക്കും. നാടൻപശുക്കളെ വംശനാശഭീഷണിയിൽ നിന്ന് സംരക്ഷിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. പേവിഷബാധ നിർമാർജനത്തിന് പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കും. വകുപ്പുതല സെമിനാറിൽ നിന്നുണ്ടായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 2031 ൽ വിവിധ നേട്ടങ്ങളും പുരോഗതിയും കൈവരിക്കുന്നതിന് ഗുണകരമാകും എന്നും മന്ത്രി വ്യക്തമാക്കി.

facebook twitter