+

കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സാമൂഹിക-ആരോഗ്യ സാഹചര്യം മെച്ചപ്പെടുത്തി കുട്ടികളെ സുരക്ഷിതമായ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടു വരണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം മൂന്ന് ശതമാനം പേര്‍ ഇപ്പോഴും നിരക്ഷരരായുണ്ടെന്നും അവരെ ആറുമാസത്തിനകം എഴുതാനും വായിക്കാനും അറിയുന്നവരാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) മൂന്നാം ഘട്ട സര്‍വെ പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട് :  സാമൂഹിക-ആരോഗ്യ സാഹചര്യം മെച്ചപ്പെടുത്തി കുട്ടികളെ സുരക്ഷിതമായ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടു വരണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം മൂന്ന് ശതമാനം പേര്‍ ഇപ്പോഴും നിരക്ഷരരായുണ്ടെന്നും അവരെ ആറുമാസത്തിനകം എഴുതാനും വായിക്കാനും അറിയുന്നവരാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) മൂന്നാം ഘട്ട സര്‍വെ പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം ക്ലാസിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയുമോ എന്ന കാര്യം പരിശോധിക്കണം. ഇതില്‍ പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. സര്‍വെ നടത്തുന്നവര്‍ സാധാരണ വിവരശേഖരണത്തിന് പുറമെ കുട്ടികളുടെ സാമൂഹിക-ആരോഗ്യ സാഹചര്യം കൂടി വിലയിരുത്തണം. ഇതിലൂടെ ആ കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും കുട്ടികളെ സുരക്ഷിതമായ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനും കഴിയും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വേണ്ട സംരക്ഷണം നല്‍കാനാവുമെന്നും  മന്ത്രി പറഞ്ഞു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ രണ്ടാം ഘട്ട സര്‍വേ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകളും മന്ത്രി പരിപാടിയില്‍ വിതരണം ചെയ്തു.നെന്മാറ നേതാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റേറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ബാബു എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജി തോമസ് പദ്ധതി വിശദീകരിച്ചു.  കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ ശിഹാബ് രൂപരേഖ അവതരിപ്പിക്കുകയും നേതാജി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി. ഫല്‍ഗുനന്‍ രൂപരേഖ സ്വീകരിക്കുകയും ചെയ്തു.

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ സാക്ഷരതാ സമിതി അംഗം ഒ. വിജയന്‍ മാസ്റ്റര്‍, കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. മുഹമ്മദ് റഫീക്ക്, നേതാജി മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറും കോമേഴ്സ് വിഭാഗം എച്ച്.ഒ.ഡിയുമായ കെ. രജീന,  അധ്യാപകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

facebook twitter