എറണാകുളം: എല്ലാ വകുപ്പുകളുടെയും ഏകോപനവും സഹകരണവും കൊണ്ടാണ് കൃഷിക്ക് ഒപ്പം കളമശ്ശേരിയെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്യോഗസ്ഥ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നമുക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് .കർഷകർക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു
മണ്ഡലത്തിൽ പരിചിതമല്ലാതിരുന്ന കരിമ്പ്, കൂൺ,കൂവ,എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിലേക്ക് ഇറക്കാൻ സാധിച്ചു.
പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് ,തൊഴിലുറപ്പ്,പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗ്രൗണ്ട് വാട്ടർ മാപ്പിംഗ് നടത്തി.327 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു .
തോടുകളിലെ നീരൊഴുക്ക് സുഗുമമാക്കുന്നതിന് 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി.മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓപ്പറേഷൻ വാഹിനി പദ്ധതി ഇപ്പോൾ ജില്ലയിലാകെ നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി.സംഗമത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ റ്റി എം റെജീന,മുൻ ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത്ത് കരുൺ തുടങ്ങിയവർ അവബോധ പരിപാടികൾക്ക് നേതൃത്വം നൽകി.ചർച്ചകൾക്ക് ശേഷം മണ്ഡലതല ഉദ്യോഗസ്ഥ സബ് കമിറ്റിക്ക് രൂപം നൽകി. തദ്ദേശ സ്വയം ഭരണം വകുപ്പ് ജോയിന്റ ഡയറക്ടറെ കൺവീനറായി തിരഞ്ഞെടുത്തു.ജനറൽ കൺവീനർ എം പി വിജയൻ ചർച്ച ക്രോഡീകരണം നടത്തി.
മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു.സംഗമം സബ് കമ്മിറ്റി കൺവീനർ എം എസ് നാസർ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ കൃഷി ഓഫീസർ ഇന്ദു പി നായർ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ചന്ദ്രൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, മുപ്പതടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ്,ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ എസ് രഞ്ജിനി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ ജോഷി,മൃഗ സംരക്ഷണം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ജെറിൻ ഫ്രാൻസിസ്,കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ,ഡയറി എക്സ്റ്റൻഷൻ ഓഫീസർ സുജിത്ത് പി രാഘവൻ,എം ജി എൻ ആർ ജി ജില്ല ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ പി എച്ച് ഷൈൻ,നോർത്ത് പറവൂർ അസിസ്റ്റന്റ് രജിസ്ട്രാർ സുമേഷ് എസ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംഗമത്തിന്റെ ഭാഗമായി.