+

ജാനകി വിവാദത്തില്‍ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ ടൈറ്റില്‍ മാറ്റുമെന്ന് നിര്‍മാതാകള്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

സുരേഷ് ഗോപി നായകനാകുന്ന ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ 'ജാനകി' വിവാദത്തില്‍ പരിഹാസവുമായി മന്ത്രി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. വി for ..... എന്ന് സംവിധയകാന്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 'വി ശിവന്‍കുട്ടി' എന്നാണ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയിലെ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് വി ജാനകി എന്നാക്കി മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി രംഗത്തെത്തിയത്.

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ ടൈറ്റില്‍ മാറ്റുമെന്ന് നിര്‍മാതാകള്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോടതിയില്‍ ജാനകി എന്ന് വിളിക്കുന്ന സിന്‍ മ്യുട്ട് ചെയ്യാന്‍ തയാറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റില്‍ പേര് മാറ്റാമെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ അറിയിച്ചു. ഇതനുസരിച്ച് ജാനകി എന്ന ടൈറ്റില്‍ മാറ്റി 'ജാനകി വി' എന്നാക്കുമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ പരിഹാസവുമായി രംഗത്തെത്തിയത്.

facebook twitter