
കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ച ദേശീയപാത 66 നിർമാണം പൂർത്തിയാക്കുന്നതിന്റെ സമയ പരിധി പുതുക്കി ഉപരിതല ഗതാഗത മന്ത്രാലയം. പുതുക്കിയ സമയക്രമങ്ങൾ പ്രകാരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ആറുവരി പാത നിർമാണം മിക്ക റീച്ചുകളിലും പൂർത്തിയാകില്ലെന്നാണ് സൂചിപ്പിക്കുന്നത്.
അടുത്ത വർഷം മധ്യത്തോടെ മാത്രമേ മിക്ക ജോലികളും പൂർത്തിയാകൂ എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.ഭൗതിക സാഹചര്യങ്ങളും, കാലതാമസവും അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ പൂർത്തീകരണ തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
നിർമ്മാണ നിലവാരം, പൊതു സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ എന്നിവ വ്യാപകമായി ഉയർന്ന സാഹചര്യത്തിൽ പദ്ധതിയിൽ പരിശോധനയ്ക്ക് വർധിപ്പിച്ചതും കാലതാമസത്തിന് കാരണമായിട്ടുണ്ട്. കേരളത്തിലെ ദേശീയ പാത 66 ന്റെ 16 റീച്ചുകളിലായി 422.8 കിലോമീറ്റർ ദൈർഘ്യത്തിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകുന്ന മറുപടി.