മിക്സിയുടെ ജാറിൽ കുറച്ച് നാരങ്ങയുടെ നീര് ഒഴിക്കാം. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. ശേഷം വെള്ളമൊഴിച്ച് ഒരു സ്ക്രബർ ഉപയോഗിച്ച് കഴുകി കളയാം.
നാരങ്ങയുടെ തൊലി ഉപയോഗിച്ച് ജാറിൻ്റെ പുറംഭാഗം ഉരയ്ക്കാം. ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുക കളയാം. ഇത് മിക്സിയിലെ കറകളും ദുർഗന്ധവും അകറ്റാൻ സഹായിക്കും.
മിക്സി വൃത്തിയാക്കുമ്പോൾ, ജാറിൻ്റെ ബ്ലേഡുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. നാരങ്ങയുടെ നീര് അമിതമായി ഉപയോഗിക്കരുത്, ഇത് മിക്സിക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഈ രീതിയിൽ മിക്സി വൃത്തിയാക്കുന്നത്, മിക്സിയുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കുന്നു. ഇതൊരു ലളിതമായ മാർഗ്ഗമാണ്, ഇത് മിക്സി എപ്പോഴും വൃത്തിയായും പുതിയതായും നിലനിർത്താൻ സഹായിക്കും.