+

പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി പൊലീസ്

പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ പൊലീസ് കണ്ടെത്തി
പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ പൊലീസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയ മൂന്ന് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ പേരില്‍ വ്യാജ കാര്‍ഡ് നിര്‍മിക്കുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. അതിഥി തൊഴിലാളികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങളും കണ്ടെത്തി.
എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി 32ഓളം ലഹരി കേസുകളും പിടികൂടി. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു
facebook twitter