
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി.ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്.ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്.
ജോയൻ്റ് സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വിചാരണതടവുകാരനില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തിരുന്നു.ഈ മാസം ഇതുവരെ നാല് ഫോണുകളാണ് തടവുകാരില്‍ നിന്ന് പിടിച്ചെടുത്തത്.